Crime
ഹേമ കമ്മിറ്റി റിപ്പോർട്ട് : നടി രഞ്ജിനിയുടെ തടസ ഹർജി തള്ളി.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി തള്ളി. ആവശ്യമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
രഞ്ജിനിയുടെ മൊഴി പുറത്ത് വരരുതെന്ന് രഞ്ജിനിയുടെ അഭിഭാഷകൻ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇവരുടെ മൊഴി മാത്രമാണോ അതോ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്നും കോടതി ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഉള്ളടക്കം മൊഴികൊടുക്കുന്നവർ അറിയാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നതെന്ന് നടി രഞ്ജിനി ചോദിക്കുന്നു. കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയ താനുൾപ്പടെയുള്ളവർക്ക് റിപ്പോർട്ടിൻ്റെ കോപ്പി നൽകിയില്ലെന്നും നടി പറഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവിടണ്ട എന്നല്ല ഞാൻ പറയുന്നത്. എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് അറിയണം. പറഞ്ഞ കാര്യങ്ങളിൽ എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് തനിക്ക് അറിയണമെന്ന വാദമാണ് രഞ്ജിനി നിരത്തിയത്.