Crime
മുംബയ് – തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: മുംബയ് – തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി.തുടർന്ന് വിമാനം സുരക്ഷിതമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു. യാത്രക്കാരെ ഇറക്കിയ ശേഷം വിമാനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തുകയാണ ലാൻഡിംഗിൽ കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു.
മുംബയിൽ നിന്ന് തിരുനന്തപുരം എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. അടുത്തിടെ നിരവധി വിമാനങ്ങൾക്ക് നേരെ ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ വരുന്നുണ്ട്. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്.