Connect with us

Crime

മുകേഷ് ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി മിനു മുനീര്‍

Published

on

കൊച്ചി : മുകേഷ് ഉള്‍പ്പടെ മലയാള സിനിമയിലെ ഏഴ് പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി മിനു മുനീര്‍. നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, സിനിമാ അണിയറ പ്രവര്‍ത്തകരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് മിനു പരാതി നൽകിയത് .

തന്നെ അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നു. അവര്‍ നൽകിയ ഇമെയിലില്‍ പരാതി അയച്ചിട്ടുണ്ട്. വിശദമായ പരാതിയാണ് നല്‍കിയത് – മിനു മുനീര്‍ പറഞ്ഞു . ഓരോരുത്തരും എവിടെ വച്ച്, ഏതൊക്കെ രീതിയിലുള്ള അതിക്രമമാണ് പ്രവര്‍ത്തിച്ചത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പരാതിയാണ് നല്‍കിയത്.

കഴിഞ്ഞ ദിവസം വെളിപ്പെടുത്തലിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നുള്ള വനിതാ ഉദ്യോഗസ്ഥ മിനുവിനെ ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഏഴു പേര്‍ക്കുമെതിരെ ഒറ്റ പരാതിയാണ് ആദ്യം സമര്‍പ്പിച്ചത്. പക്ഷെ ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.”

Continue Reading