Connect with us

KERALA

കോവിഡ് വാക്സീൻ പ്രഖ്യാപനത്തിന്റെ പേരിൽ മുഖ്യമന്ത്രിയോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി

Published

on


തിരുവനന്തപുരം ∙ കോവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനോടു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി.

മൂന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണു മുഖ്യമന്ത്രി വാക്സീൻ സൗജന്യമായി നൽകുമെന്നു പ്രഖ്യാപിച്ചത്. ഇന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷവും മുഖ്യമന്ത്രി തന്റെ നിലപാടിൽ തെറ്റില്ലെന്ന് ആവർത്തിച്ചിരുന്നു.

Continue Reading