Connect with us

Crime

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ബിനോയ് കോടിയേരിയ്ക്കെതിരെ കുറ്റപത്രം.

Published

on

മുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ബിനോയ് കോടിയേരിയ്ക്കെതിരെ മുംബൈ പോലീസിന്റെ കുറ്റപത്രം. അന്ധേരി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് 678 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തു് ഒന്നര വർഷത്തിന് ശേഷമാണ് കുറ്റപത്രം നൽകുന്നത്.

ബിനോയ് പീഡനം നടത്തിയതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. ടിക്കറ്റും വിസയും യുവതിയ്ക്ക് അയച്ചുകൊടുത്തതിന്റേയും മുബൈയിൽ ഫ്ളാറ്റ് എടുത്ത് കൊടുത്തതിന് ഉടമകളുടെയും മൊഴികൾ ബിനോയ്ക്കെതിരെ കുറ്റപത്രത്തിലുണ്ട്.

കോടതിയിൽ ഹാജരായ ബിനോയ് കോടിയേരിയെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കഴിഞ്ഞ വർഷം ജൂൺ 13നാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനാ ഫലം സമർപ്പിച്ചിട്ടില്ല. പരിശോധനാ ഫലം ലാബിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.

Continue Reading