Crime
സി.എം. രവീന്ദ്രന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രവീന്ദ്രനോട് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്.ഇത് നാലാംതവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രവീന്ദ്രന് ഇ.ഡി. നോട്ടീസ് അയക്കുന്നത്. നേരത്തെ മൂന്നുതവണയും ആരോഗ്യപ്രശ്നങ്ങൾ കാണിച്ച് രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
കഴിഞ്ഞ തവണ ഇ.ഡി. നോട്ടീസ് അയച്ചപ്പോൾ, തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഹാജരാകാൻ ഒരാഴ്ച സമയം നീട്ടിത്തരണമെന്നും അഭിഭാഷകൻ മുഖേന രവീന്ദ്രൻ ഇ.ഡിയെ അറിയിച്ചിരുന്നു. എന്നാൽ ഈ അഭ്യർഥന നിരസിച്ചാണ് വ്യാഴാഴ്ച ഹാജരാകാൻ ഇ.ഡി. രവീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
.