Connect with us

KERALA

വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്പി.വി.അൻവറിൻ്റെ വീടിന് മുന്നിൽഫ്ലക്സ് ബോര്‍ഡ്

Published

on

മലപ്പുറം : പി.വി.അൻവര്‍ എംഎല്‍എയ്ക്കെതിരെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഎം. അൻവറിന്റെ നിലമ്പൂരിലെ വീടിനു മുന്നിലാണ് സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്’ എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡാണ് സ്ഥാപിച്ചത്. പിണറായി വിജയന്‍റെയും എം.വി. ഗോവിന്ദന്‍റെയും ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. 

അതിനിടെ, പി.വി.അൻവറിനെ പിന്തുണച്ച് മലപ്പുറം ടൗണിൽ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നു. മലപ്പുറം തുവൂരിൽ പി.വി. അൻവര്‍ എംഎല്‍എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് ഫ്ലക്സ് ബോര്‍ഡ്. ലീഡര്‍ കെ. കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ഉയർന്നത്. പി.വി. അൻവറിന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്സ് ബോര്‍ഡിലെഴുതിയിരിക്കുന്നത്.

Continue Reading