Connect with us

Life

വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാൽസംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി.

Published

on

ഡല്‍ഹി : വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാൽസംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരസ്പര സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധത്തിന് ശേഷം പിന്നീട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയുന്നയിക്കുന്നതിൽ കഴമ്പില്ലെന്നും ജസ്റ്റിസ് വിഭു ബക്രു വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നൽകി കൂടെ കഴിയുകയും പലവട്ടം ശാരീകബന്ധത്തിലേർപ്പെടുകയും ചെയ്ത ശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തയാൾക്കെതിരെ ഡൽഹി സ്വദേശി സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ശാരീരിക ബന്ധം തുടരുകയും ചെയ്ത ശേഷം അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ട് പിരിയുന്നവർക്കെതിരെ ബലാൽസംഗക്കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാകുന്നെന്നും നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ജസ്റ്റിസ് നിരീക്ഷിച്ചു.

Continue Reading