KERALA
ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തി കർണാടക സ്വദേശി അൽത്താഫാണ് ഓണം ബമ്പറിന് ഉടമ

ബംഗളൂരു: ഓണം ബംമ്പറിൻ്റെ ആ ഭാഗ്യശാലി ആരാണെന്ന ചോദ്യങ്ങൾക്ക് ഉത്തരമായിരിക്കുന്നു. ഇത്തവണത്തെ ഓണം ബമ്പർ 25 കോടി അടിച്ചത് കർണാടക സ്വദേശിയായ അൽത്താഫിന്. കഴിഞ്ഞമാസം സുൽത്താൻ ബത്തേരിയിൽ നിന്നാണ് അൽത്താഫ് ടിക്കറ്റെടുത്തത്. കർണാടകയിൽ മെക്കാനിക് ആണ് അൽത്താഫ്. 15 വർഷമായി സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്. ഭാഗ്യം കടാക്ഷിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് അൽത്താഫ് പ്രതികരിച്ചു
ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തി കർണാടക സ്വദേശി അൽത്താഫാണ് ഓണം ബമ്പറിന് ഉടമ
.