Connect with us

Crime

വനിതാ നിർമാതാവിന്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്

Published

on

വനിതാ നിർമാതാവിന്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്

കൊച്ചി: വനിതാ നിർമാതാവിന്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്ത് പൊലീസ്. ആന്റോ ജോസഫ്, ലിസ്​റ്റിൻ സ്​റ്റീഫെൻ, ബി രാകേഷ് അടക്കം ഒമ്പത് പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. അസോസിയേഷൻ യോഗത്തിൽ വിളിച്ചുവരുത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഭാരവാഹികൾ മോശമായി പെരുമാറിയെന്നാണ് പരാതി.

താൻ നിർമിച്ച ചില സിനിമകളുമായി ബന്ധപ്പെട്ട് നിർമാതാവ് ചില പരാതികൾ അസോസിയേഷൻ യോഗത്തിൽ ഉന്നയിച്ചിരുന്നു. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ പരാതികൾ പരിഹരിക്കാമെന്നായിരുന്നു ഭാരവാഹികൾ അന്നറിയിച്ചിരുന്നത്. അതിനിടയിലാണ് ഹേമാ കമ്മി​റ്റി റിപ്പോർട്ട് പുറത്തുവന്നത്. ആ സമയങ്ങളിൽ ഭാരവാഹികൾക്കെതിരെ പരാതിക്കാരി പരസ്യ പ്രതികരണങ്ങൾ നടത്തുകയുണ്ടായി. ഇതിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് എക്സിക്യൂട്ടീവ് യോഗത്തൽ നീർമാതാവ് എത്തിയപ്പോഴാണ് ഭാരവാഹികൾ മോശമായി പെരുമാറിയത്. തന്നെ തുറിച്ചുനോക്കിയെന്നും മാനസികമായി തകർന്നുപോയെന്നും പരാതിക്കാരി ആരോപിക്കുന്നു.

Continue Reading