Crime
ഷോപ്പിംഗ് മാളിൽ മലയാള സിനിമയിലെ യുവനടിയെ അപമാനിക്കാൻ ശ്രമിച്ചു

കൊച്ചി:രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്ന് മലയാള സിനിമയിലെ യുവനടി. ശരീരത്തിൽ സ്പർശിച്ച ശേഷം ഇവർ പിന്തുടർന്നെന്ന് നടി ആരോപിക്കുന്നു. ഇന്നലെ കുടുംബത്തോടൊപ്പം കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അപ്പോൾ പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും താരം കുറിച്ചു. അതേസമയം പൊലീൽ പരാതി നൽകിയിട്ടില്ല.
‘ആദ്യം അയാൾക്ക് അറിയാതെ പറ്റിയതാണോ എന്ന് ഞാൻ സംശയിച്ചു. എന്നാൽ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവൾ എന്റെയടുത്തുവന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഞാൻ ഊഹിക്കാത്ത ഒരു കാര്യം സംഭവിച്ചതിനാൽ അതിന്റെ ഞെട്ടലിലായിരുന്നു.
ഞാൻ അവർക്കരികിലേക്ക് ചെന്നപ്പോൾ അവർ എന്നെ കണ്ടില്ലെന്ന് നടിച്ചു. പിന്നീട് കൗണ്ടറിൽ നിൽക്കുമ്പോൾ അവർ എനിക്കരികിൽ വന്നു സംസാരിക്കാൻ ശ്രമിച്ചു. ഇത്രയും ചെയ്തിട്ടും അവർ എന്നോട് സംസാരിക്കാനുള്ള ധൈര്യം കാണിച്ചു. ഞാൻ ഏതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നാണ് അവർക്ക് അറിയേണ്ടത്. എന്നാൽ ഞങ്ങൾ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാൻ പറയുകയും ചെയ്തു. എന്റെ അമ്മ ഞങ്ങൾക്ക് അരികിലേക്ക് വന്നപ്പോൾ അവിടെ നിന്ന് പോയി’-നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.