KERALA
പൂജ്യം വോട്ടിന് പാർട്ടി നടപടി ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട്: സി പി എം ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു. കാരാട്ട് ഫൈസൽ മത്സരിച്ച സ്ഥലമാണ് ചുണ്ടപ്പുറം ഡിവിഷൻ. ഇവിടെ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ടൊന്നും കിട്ടിയിരുന്നില്ല. കോഴിക്കോട് സി പി എം ജില്ലാ സെക്രട്ടറിയേറ്റാണ് ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാനുളള തീരുമാനമെടുത്തത്.
ചുണ്ടപ്പുറം വാർഡിൽ കാരാട്ട് ഫൈസലിനുവേണ്ടി വോട്ട് ചെയ്യണമെന്ന് പ്രവർത്തകർക്ക് പ്രാദേശിക നേതാക്കൾ രഹസ്യ നിർദേശം നൽകിയിരുന്നു. ഫൈസൽ വിജയിച്ചാൽ ഡിവിഷനിൽ വലിയ വികസനം വരുമെന്ന് എൽ ഡി എഫ് പ്രവർത്തകർക്ക് ഇടയിൽ പ്രചാരണവും നടന്നു. ഇതാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നത്.