KERALA
ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത 269 പഞ്ചായത്തുകൾ

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത 269 പഞ്ചായത്തുകളാണ് സംസ്ഥാനത്തുള്ളത്. ഭരണം പിടിക്കാന്‍ മൂന്നു മുന്നണികളും തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ഇതിനായി. സ്വാതന്ത്രക്കും മുന്നണി വിമതന്മാര്‍ക്കും ഇത് മികച്ച നേട്ടം ഉണ്ടാക്കാനാവും എന്നാണ് നിലവിലെ സൂചനകള്‍. ചില സ്ഥലത്ത് മേയര്‍ സ്ഥാനം വരെ എതിര്‍ മുന്നണിയിലെ വിമത സ്ഥാനാര്‍ത്ഥിയായി വിജയിച്ച ആള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട
ഇത്തരത്തില്‍ ആകെയുള്ള 269 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് 107 സ്ഥലങ്ങളില്‍ വലിയ കക്ഷി എന്ന നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതെ സമയം യു.ഡി.എഫിന് 123 പഞ്ചായത്തുകളില്‍ വലിയ കക്ഷിയാകാന്‍ കഴിഞ്ഞു. ഇതിനൊപ്പമില്ലെങ്കിലും എന്‍.ഡി.എ ക്ക് 19 പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നില കൈവരിക്കാന്‍ കഴിഞ്ഞു.