Connect with us

KERALA

വിമതർക്കെതിരേ ഭീഷണി പ്രസംഗവുമായി  കെ. സുധാകരൻ.കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല

Published

on

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ വിമതർക്കെതിരേ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല, ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണം. ഞങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല. തടി വേണോ ജീവന്‍ വോണോ എന്ന് ഓര്‍ത്തോളൂവെന്നും സുധാകരൻ പ്രസംഗത്തിൽ പറഞ്ഞു. പതിറ്റാണ്ടുകയാളായി കോണ്‍ഗ്രസ് നിയന്ത്രണത്തിലായിരുന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ കുറച്ചുകാലമായി ബാങ്ക് ഭരണസമിതിയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും രണ്ട് തട്ടിലാണ്. ഭരണസമിതിയിലെ ഏഴു പേരെ നേരത്തെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണി പ്രസംഗവുമായി സുധാകരൻ രംഗത്തെത്തിയത്.

Continue Reading