Connect with us

Crime

ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ച് അപകടമുണ്ടായതിൽ   ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ  കസ്റ്റഡിയിൽ

Published

on

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രസിഡണ്ടിനെയും സെക്രട്ടറിയേയുമാണ് കസ്റ്റഡിയിലെടുത്തത്.

അനുമതിയില്ലാതെയാണ് പടക്കശേഖരം സൂക്ഷിച്ചിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. കളിയാട്ടത്തിനെത്തിയ ആളുകൾ കൂടിനിന്നിരുന്ന സ്ഥലത്താണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. പടക്കശേഖരമുണ്ടായിരുന്ന കെട്ടിടവും ആളുകൾ നിന്നിരുന്ന സ്ഥലവും തമ്മിൽ നിയമാനുസൃതം വേണ്ട അകലം ഉറപ്പാക്കിയില്ലെന്നും അവർ പറഞ്ഞു. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കും.

ഉത്സവസ്ഥലങ്ങളിൽ നിയമംപാലിച്ചാണ് വെടിക്കെട്ട് സാമ​ഗ്രികൾ സൂക്ഷിക്കുകയും ഉപയോ​ഗിക്കുകയും ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ വരുംദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖറും പോലീസ് മേധാവി ഡി.ശില്പയും പറഞ്ഞു. അനുമതിയില്ലാതെ ഇവ ശേഖരിക്കുകയും ഉപയോ​ഗിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അവർ വ്യക്തമാക്കി.

Continue Reading