Crime
ദിവ്യയ്‌ക്കെതിരെയുള്ള പോലീസിന്റെ നടപടികളെ എന്തിന് കുറ്റപ്പെടുത്തണമെന്ന് എം.വി.ഗോവിന്ദന്‍.

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി ദിവ്യയ്‌ക്കെതിരെയുള്ള കേസില്‍ പോലീസിന്റെ നടപടികളെ എന്തിന് കുറ്റപ്പെടുത്തണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
‘പ്രതിയാക്കപ്പെട്ട ഒരാളെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ വൈദ്യപരിശോധന നടത്തി കോടതിയില്‍ ഹാജരാക്കും. ആ നടപടിയില്‍ പോലീസിനെ എന്തിന് കുറ്റപ്പെടുത്തണം. അതിനകത്ത് നാടകമാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്’ ഗോവിന്ദന്‍ പറഞ്ഞു ‘
ദിവ്യയുടെ കേസില്‍ സര്‍ക്കാരും പോലീസും ശരിയായ നിലപാടാണ് സ്വീകരിച്ചത്. കൃത്യമായ നടപടികളാണ് ഉണ്ടായത്. ദിവ്യക്കെതിരായി നടപടി എന്തുവേണമെന്നുള്ളത് പാര്‍ട്ടി തീരുമാനിക്കേണ്ടതാണ്. അത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണ്. അത് ചര്‍ച്ചയാക്കാനില്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.