Crime
പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നു എ എസ് പികാലത്ത് 11 മണിക്ക് എസ്.പി ഓഫീസിലേക്ക് മാർച്ച്

പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.എസ്.പി. അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു
പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നത്. സാധാരണനടക്കുന്ന പതിവ് പരിശോധനയാണിത്. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ട്.
കള്ളപ്പണം കൊണ്ടുവന്നതായോ പണമിടപാട് നടക്കുന്നതായോ വിവരമൊന്നും കിട്ടിയിട്ടില്ല. പരിശോധനയ്ക്കിടെ ഒരു സ്ത്രീ വനിതാ ഉദ്യോഗസ്ഥയുടെ സഹായം ആവശ്യപ്പെട്ടു. മറ്റൊരുസ്ത്രീയ്‌ക്കൊപ്പം അവരുടെ ഭര്‍ത്താവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍വെച്ചാണ് പരിശോധന നടന്നത്. ഹോട്ടലിലെ 12 മുറികളും പരിശോധിച്ചു. ഇതില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുടെ മുറികളുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാല്‍ ഹോട്ടലിലെ സിസിടിവി പരിശോധിക്കും. സംഭവം ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. സംഘര്‍ഷാവസ്ഥയില്ല. പുറത്തുവന്നകാര്യങ്ങളില്‍ പലതും അഭ്യൂഹങ്ങളാണെന്നും എ.എസ്.പി. വ്യക്തമാക്കി.
എന്നാൽ ഷാനി മോൾ ഉസ്മാൻ്റെ മുറിയിൽ പോലീസ് വന്നത് യൂനിഫോമില്ലാതെയും വനിതാ പൊലീസ് സാനിധ്യമില്ലാതെയുമായിരുന്നു ഇക്കാര്യം ഇവർ ചൂണ്ടിക്കാട്ടിയപ്പോൾ വനിതാ പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് പരിശോധന നടത്തിയത്. ഒരു മുറിയിൽ നിന്നും അനധികൃതമായ പണമൊന്നും ലഭിച്ചില്ലെന്ന് എഴുതി വേണമെന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യം പോലീസ് ഒടുവിൽ അംഗീകരിക്കുകയായിരുന്നു ഇതിനിടെ സിപിഎം – ബി ജെ.പി പ്രവർത്തകരും ഹോട്ടലിൽ എത്തി സംഘർഷം സൃഷ്ടിക്കുകയായിരുന്നു
കോൺഗ്രസ് നേതാക്കളുടെ മുറികൾ അനധികൃതമായി പരിശോധിച്ച് പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടാക്കിയതിൽ പ്രതിഷേധിച്ച് യുഡി എഫ് നേതൃത്വത്തിൽ ഇന്ന് കാലത്ത് 11 മണിക്ക് എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും.