Connect with us

KERALA

കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിൻ പറന്നിറങ്ങി : പദ്ധതി വൈകിച്ചതിനു സിപിഎം ജനങ്ങളോട് മാപ്പു പറയണമെന്ന് കോൺഗ്രസ്

Published

on

തൊടുപുഴ: ചരിത്രം രചിച്ചു കൊണ്ട് കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് പറന്നിറങ്ങി സീ പ്ലെയിൻ. തിങ്കളാഴ്ച രാവിലെ 10.30ന് ബോൾഗാട്ടിയിൽ നിന്ന് പറന്നുയർന്ന സീ പ്ലെയിൻ 10.57ന് മാട്ടുപ്പെട്ടി അണക്കെട്ടിൽ പ്രത്യേകം ഒരുക്കിയ എയ്റോഡ്രോമിൽ പറന്നിറങ്ങി. കരയിലും വെള്ളത്തിലും ഇറങ്ങാനും ഉയരാനു സാധിക്കുന്ന ആംഫിബിയൻ വിമാനമാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ഇരട്ട എൻജിനും 19 സീറ്റുമുള്ള വിമാനാണ് സർവീസിനായി ഉപയോഗിക്കുന്നത്. 30 മിനിട്ട് കൊണ്ടാണ് കൊച്ചിയിൽ നിന്ന് വിമാനം മാട്ടുപ്പെട്ടിയിലെത്തുന്നത്.

സീപ്ലെയിനിന്‍റെ പരീക്ഷണപ്പറക്കൽ മുൻ നിർത്തി മാട്ടുപ്പെട്ടിയിൽ ഇന്ന് ഡ്രോണുകൾ നിരോധിച്ചിരുന്നു. മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ബോൾഗാട്ടിയിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവരായി ഒരു റൗണ്ട് യാത്ര നടത്തി അവരെ തിരിച്ചിറക്കിയ ശേഷമാണ് വിമാനം മാട്ടുപ്പെട്ടിയിലേക്ക് പറന്നത്. അതേ സയമം പദ്ധതിയിൽ അവകാശം ഉന്നയിച്ച് കോൺഗ്രസ് രംഗത്തെത്തി.

2013ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് പദ്ധതി മുന്നോട്ടു വച്ചത്. എന്നാൽ സിപിഎം പദ്ധതിയെ എതിർത്തു. ഇപ്പോൾ‌ അതേ പദ്ധതി നടപ്പിലാക്കിയിരിക്കുന്നു. ഇത്രയും കാലം വൈകിച്ചതിനു സിപിഎം ജനങ്ങളോട് മാപ്പു പറയണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ആവശ്യപ്പെട്ടു.

Continue Reading