Connect with us

KERALA

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് പാലക്കാട്

Published

on

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്ട് എത്തും. ഇന്നും നാളെയുമായി ആറ് പൊതുപരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ 11 മണിക്ക് മേപ്പറമ്പിലാണ് ആദ്യ പൊതു സമ്മേളനം. വൈകിട്ട് അഞ്ചിന് മാത്തൂർ, ആറ് മണിക്ക് കൊടുന്തിരപ്പള്ളിയിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും.
നാളെ കണ്ണാടി, ഒലവക്കോട്, സുൽത്താൻപേട്ട എന്നിവിടങ്ങളിലാണ് മറ്റ് പരിപാടികൾ.

ഇതിനിടെ ഇരട്ട വോട്ട് ആരോപണത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ബിഎൽഒമാർ ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി തുടങ്ങി. 2700 വോട്ടുകൾ ഇത്തരത്തിൽ ചേർത്തിട്ടുണ്ട് എന്നാണ് ആരോപണം. മണ്ഡലത്തിൽ സ്ഥിരതാമസം ഇല്ലാത്തവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. ഇടത് സ്ഥാനാർത്ഥി പി സരിനും ഭാര്യയും വ്യാജരേഖ ചമച്ചാണ് വോട്ട് ചേർത്തതെന്ന ആരോപണം പ്രതിപക്ഷ നേതാവും ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും ഇന്ന് യുഡിഎഫ് ക്യാമ്പ് പുറത്തുവിടും.

Continue Reading