Crime
ഉത്തർപ്രദേശിൽ മെഡിക്കൽ കോളെജിൽ തീപിടിത്തം. പത്ത് കുട്ടികൾ വെന്തുമരിച്ചു. പതിനാറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു

ജാൻസി (ഉത്തർ പ്രദേശ്): ഉത്തർപ്രദേശിലെ ജാൻസി ജില്ലയിലുള്ള മെഡിക്കൽ കോളെജിൽ തീപിടിത്തം. പത്ത് കുട്ടികൾ വെന്തുമരിച്ചു. പതിനാറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് മഹാറാണി ലക്ഷ്മി ഭായി മെഡിക്കൽ കോളെജിന്‍റെ നിയോനാറ്റൽ ഐസിയുവിൽ തീപിടിത്തമുണ്ടായത്. ഇലക്‌ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നു.എൻഐസിയുവിന്‍റെ പുറമേയുള്ള ഭാഗങ്ങളിലുണ്ടായിരുന്ന കുട്ടികളെ മാത്രമാണ് രക്ഷിക്കാൻ സാധിച്ചത്.