Connect with us

KERALA

കണ്ണൂരിലും പുഴയിൽ മുങ്ങി രണ്ട് പേർ മരിച്ചു

Published

on

കണ്ണൂര്‍: ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. കൊറ്റാളി സ്വദേശി വിന്‍സെന്റ്(42), വിൻസെന്റിന്റെ അയൽവാസിയുടെ മകൻ ആല്‍ബിന്‍(9) എന്നിവരാണ് മരിച്ചത്.

വിന്‍സെന്റിന്റെ അമ്മയെ കാണാനായി ഇരിട്ടിയിലെത്തിയതായിരുന്നു ഇരുവരും. പുഴ കാണാനായി ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്. പുഴയില്‍ മുങ്ങിപ്പോയ ആല്‍ബിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വിന്‍സെന്റ് അപകടത്തില്‍പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കാസര്‍കോടും ഇന്ന് രണ്ട് പേര്‍ പുഴയില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പെട്ട് മരണപ്പെട്ടിരുന്നു. അവധിക്കാലം ആഘോഷിക്കാനെത്തിയ വിദ്യാര്‍ഥികളാണ് മരിച്ചത്. കാണാതായ മറ്റൊരു വിദ്യാര്‍ഥിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

Continue Reading