KERALA
അടിയന്തിര ശസ്ത്രക്രിയ വേണ്ടെന്ന് ഡോക്ടർമാർ :24 മണിക്കൂർ സെൻ്റിലേറ്ററിൽ നിരീക്ഷണം ‘തലച്ചോറിനും ശ്വാസകോശത്തിനും ക്ഷതം

കൊച്ചി; കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ തൃക്കാക്കര എം.എല്‍.എ ഉമാ തോമസിൻ്റെ നില ഗുരുതരമായി തുടരുന്നു, എം.എൽ എ അബോധാവസ്ഥയിൽ തന്നെയാണ് ഇപ്പോൾ വെസ്റ്റിലേറ്ററിൽ ‘ശ്വാസകോശത്തിനും തലച്ചോറിനും നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ട്. മുഖത്തെ എല്ല് പൊട്ടിയിട്ടുണ്ട്.24 മണിക്കൂർ സമയം കഴിഞ്ഞാലേ കൂടുതൽ ആരോഗ്യ സ്ഥിതികൾ വിലയിരുത്താൻ കഴിയുകയുള്ളൂവെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.
സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് സ്‌റ്റേഡിയത്തിലെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം
സ്‌റ്റേജിലേക്ക് കയറുമ്പോഴാണ് അപകടം നടക്കുന്നത്. സ്‌റ്റേജിന്റെ കൈവരിയില്‍ നിന്ന് ഉമാ തോമസ് താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ എം.എല്‍.എയുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എം.എല്‍.എ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് പതിനഞ്ചടിയോളം ഉയരത്തില്‍ നിന്നാണ് താഴെ വീണതെന്നാണ് വിവരം. വി.ഐ.പി ഗാലറിയില്‍ നിന്നാണ് അപകടം. പരിപാടി നടക്കുന്ന ഗാലറിക്ക് വേണ്ട സുരക്ഷ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട് പോലീസ് ഇവിടെ ഇപ്പോൾ പരിശോധന നടത്തുകയാണ്. സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമെന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.