ഇടുക്കി: തൊടുപുഴ മുട്ടത്ത് ജയില്‍ കോവിഡ് കെയര്‍ സെന്ററിലെ ശുചിമുറിയില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. കുമളി സ്വദേശി ബിനോയ് (46) ആണ് മരിച്ചത്.
23 നാണ് ഇയാളെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ബിനോയ്.