Crime
പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം : 14, 20, 21, 22 പ്രതികൾക്ക് 5 വർഷം തടവ്

പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം : 14, 20, 21, 22 പ്രതികൾക്ക് 5 വർഷം തടവ്
കൊച്ചി ∙ കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികൾക്കു ഇരട്ട ജീവപര്യന്തം തടവുശിക്ഷ. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു വിധി പറഞ്ഞത്. വിചാരണ നേരിട്ട 24 പ്രതികളിൽ 14 പേർ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. 1 മുതൽ 8 വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണു ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 14, 20, 21, 22 പ്രതികൾക്ക് 5 വർഷം തടവാണ് ശിക്ഷ. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് 1 മുതൽ 8 വരെ പ്രതികൾ. മുൻ എംഎൽഎ കെ.വി.കുഞ്ഞുരാമന് 5 വർഷം തടവ്.