HEALTH
കോവിഡ് വാക്സിൻ വിതരണത്തിന്റെ ഭാഗമായി നടത്തുന്ന ഡ്രൈറൺ നാളെ

തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡ്രൈറൺ സംസ്ഥാനത്ത് നാളെ നടക്കും. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ വാക്സീന്‍ ഡ്രൈറണ്‍. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളില്‍, മറ്റ് ജില്ലകളില്‍ ഒരിടത്ത് വീതമാണ് ഡ്രൈറണ്‍.
ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ ഡ്രൈറൺ നടത്തിയിരുന്നു. മികച്ച രീതിയിലാണ് അവ നടന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. വാക്സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനുള്ളതാണ് ഡ്രൈറൺ.
രണ്ട് ദിവസത്തെ ഡ്രൈ റൺ വിജയമായതോടെഡ രാജ്യം വാക്സിൻ വിതരണത്തിന് തയ്യാറാണെന്ന് വ്യക്തമായതായി പറയുന്നു. പുതുവർഷത്തിന്റെ തുടക്കത്തിൽ വാക്സിൻ വരുമെന്ന സൂചനകളുമുണ്ട്.
സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, ഫൈസർ എന്നീ കമ്പനികളുടെ വാക്സിനുകളാണ് ഇന്ത്യയിൽ ഉപയോഗത്തിനായി വിദഗ്ധസമിതിക്ക് മുന്നിലുള്ളത്.