KERALA
കരിപ്പുർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.32 കോടി യുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പുർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളിൽനിന്ന് രണ്ടര കിലോ സ്വർണമാണു പിടികൂടിയത്. നിഷാദ്, സക്കീർ എന്നിവരെ അറസ്റ്റ് ചെയ്തു. പിടിച്ച സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 1.32 കോടി രൂപ വിലമതിക്കും.