KERALA
പാലായിൽ ജോസ് കെ.മാണി തന്നെ . കാപ്പൻ യു.ഡി.എഫിലേക്ക്

കോട്ടയം: ജോസ് കെ മാണി പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. കുട്ടനാട് സീറ്റ് എൻ സി പിയിൽ നിന്ന് സി പി എം ഏറ്റെടുക്കും. എൻ സി പി എൽ ഡി എഫ് വിടാനും തീരുമാനമെടുത്തു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ശരദ് പവാർ നടത്തും.
സി കെ ശശീന്ദ്രൻ വിഭാഗം മുന്നണി മാറ്റം ഇതുവരെ അംഗീകരിച്ചിട്ടില്ല. അവരെയും കൂടെ ഒപ്പം കൂട്ടാനുളള ശ്രമമാണ് നടക്കുന്നതെന്നാണ് എൻ സി പി ക്യാമ്പ് പറയുന്നത്. സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്റർ ഉൾപ്പടെയുളളവർ മാണി സി കാപ്പന് ഒപ്പമാണ്.
ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തിൽ എൽ ഡി എഫിൽ നിന്ന് ഒരു ഘടകക്ഷിയെ കൊണ്ടുവരാൻ കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച ചർച്ച ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സജീവമാക്കുകയായിരുന്നു.