HEALTH
ഡ്രൈ റണ്‍ നാല് ജില്ലകളിൽ ആരംഭിച്ചു

തിരുവനന്തപുരം : കോവിഡ് വാക്സീന്‍ വിതരണത്തിനു മുന്നോടിയായി ഒരുക്കങ്ങൾ പൂർണ സജ്ജമാണോയെന്നു വിലയിരുത്താനുള്ള ഡ്രൈ റണ്‍ നാല് ജില്ലകളിൽ ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍. രാവിലെ ഒന്‍പതു മുതല്‍ പതിനൊന്ന് വരെയാണ് ഡ്രൈ റണ്‍.
വാക്സീന്‍ ലഭിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധികളായി 25 പേര്‍ വീതം ഓരോ കേന്ദ്രത്തിലും ഡ്രൈ റണ്ണില്‍ പങ്കെടുക്കും. മൂന്നു ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തരാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയും ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നുണ്ട്.
രണ്ടോ മൂന്നോ ദിവസത്തിനകം കോവിഡ് വാക്സീൻ എത്തുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചതെന്ന് മന്ത്രി.ശൈലജ പറഞ്ഞു. കോവിഷീൽഡ് വാക്സീൻ താരതമ്യേന സുരക്ഷിതമെന്നും ചിട്ടയായ വിതരണത്തിന് കേരളം സജ്ജമെന്നും മന്ത്രി കൂട്ടിച്ചേർത്തു