Connect with us

Crime

ചേർത്തലയിലെ സജിയുടെ മരണം കൊലപാതകമെന്ന് സൂചന. പ്രതിയായ ഭർത്താവിനെ ഉടൻ അറസ്റ്റ് ചെയ്യും.

Published

on

ചേർത്തല : ചേർത്തലയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സൂചന. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ ഉടൻ അറസ്റ്റ് ചെയ്യും. ചേർത്തല പണ്ടകശാല പറമ്പിൽ സജി (46) മരിച്ച സംഭവത്തിലാണ് ഭർത്താവ് സോണിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. തലയോട്ടിക്കും തലച്ചോറിനുമിടയിലെ ഞരമ്പുകൾ പൊട്ടി രക്തസ്രാവമുണ്ടായതാണ് സജിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.

ഒരു മാസം മുമ്പ് വീട്ടിൽവച്ച് വീണുപരുക്കേറ്റതിനെ തുടർന്ന് ചികിൽസയിലായിരുന്ന സോണി കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ രംഗത്തെത്തിയതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. സജിയുടെ തലയ്ക്കു പിന്നിൽ ക്ഷതമുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിലുും പിതാവ് സോണി ക്രൂരമായി അമ്മയെ മർദിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തെന്ന് മകൾ മീഷ്മ മൊഴി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് മരണം കൊലപാതകമെന്ന സംശയത്തിലെത്തിയത്.

Continue Reading