Connect with us

KERALA

കെ.വി. തോമസിന്‍റെ യാത്ര ബത്ത 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ ശുപാർശ

Published

on

കെ.വി. തോമസിന്‍റെ യാത്ര ബത്ത 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഡൽഹിയിലെ പ്രതിനിധിയായ കെ.വി. തോമസിന്‍റെ യാത്ര ബത്ത ഉയർത്താൻ നിർദേശം. പ്രതിവർഷ തുകയായ 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ പൊതു ഭരണ വകുപ്പ് ധനകാര‍്യ വകുപ്പിന് ശുപാർശ നൽകി.

നേരത്തെ കെ.വി. തോമസിന് പ്രതി വർഷം 5 ലക്ഷം രൂപയാണ് യാത്രാ ബത്തയായി അനുവദിച്ചിരുന്നത്. എന്നാൽ യാത്രാ ആവശ‍്യങ്ങൾക്ക് 6.31 ലക്ഷം രൂപ ചെലവാകുമെന്നും അതിനാൽ യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു ആവശ‍്യം. ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകിയത്

Continue Reading