Crime
യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം : രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതോടെ ഭര്‍ത്താവ് മകളെ പീഡിപ്പിക്കാന്‍ തുടങ്ങി

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതോടെ ഭര്‍ത്താവ് മുസ്തഫ മകളെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് റിംഷാനയുടെ മാതാവ് സുഹ്‌റ പറഞ്ഞു.
ജനുവരി 5നാണ് പെരിന്തല്‍മണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതില്‍ റിംഷാനയെ ഇവര്‍ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് മാതാവ് പറയുന്നു.
ഏഴും അഞ്ചും വയസ് പ്രായമുളള രണ്ട് പെണ്‍മക്കളുടെ അമ്മയാണ് റിംഷാന. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു റിംഷാന. വീണ്ടും പെണ്‍കുട്ടിയെ പ്രസവിച്ചതോടെ അതിന്റെ പേരില്‍ ഭര്‍ത്താവ് മുസ്തഫയുടെ പീഡനം തുടങ്ങിയെന്ന് റിംഷാനയുടെ അമ്മ സുഹ്‌റ പറഞ്ഞു. വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ റിംഷാന അനുഭവിക്കുകയായിരുന്നുവെന്നാണ് മാതാവ് പറയുന്നത്
മൂന്നു വര്‍ഷം മുന്‍പ് റിംഷാന വിവാഹ മോചനത്തിന് ശ്രമം നടന്നിരുന്നുവെന്നും വിവരങ്ങളുണ്ട്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്