Crime
ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചു കടത്തിയത് 14.8 കിലോ സ്വർണം.കന്നഡ നടി രന്യ റാവു അറസ്റ്റിൽ

ബെംഗളൂരു: വിമാനത്താവളം വഴി സ്വർണ്ണം കടത്തുന്നതിനിടെ സിനിമാതാരം അറസ്റ്റിൽ. കന്നഡ നടി രന്യ റാവുവാണ് അറസ്റ്റിലായത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് നടി പിടിയിലായത്.
14.8 കിലോ സ്വർണവുമായാണ് നടി കസ്റ്റംസ് പിടിയിലായത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു.ദുബായിൽ നിന്നാണ് രന്യ സ്വർണ്ണം കടത്തിയത്.
സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചുമാണ് കടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡിആർഒ ഉദ്യോഗസ്ഥർ രന്യയെ അറസ്റ്റ് ചെയ്തത്.