Crime
കെ എം ഷാജി എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

കണ്ണൂർ: കോഴ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ വിജിലൻസ് ഓഫീസിൽ വച്ചാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. ഷാജിയുടെ മണ്ഡലമായ അഴീക്കോട് ഹൈസ്‌ക്കൂളിൽ പ്ളസ്‌ടു അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് സി.പി.എം നേതാവ് കുടുവൻ പദ്‌മനാഭൻ മുൻപ് പരാതി നൽകിയിരുന്നു.
പരാതിയിൽ കോടതി നിർദ്ദേശപ്രകാരം അന്വേഷണം ആരംഭിച്ച എൻഫോഴ്‌സ്‌മെന്റ് അധികൃതർ കോർപറേഷനോട് സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കോഴിക്കോട് കോർപറേഷനിൽ മാലൂർകുന്നിലെ ഷാജിയൂടെ വീട്ടിൽ നടത്തിയ അളവെടുപ്പിൽ വീട്ടിൽ അനധികൃത നിർമ്മാണവും കണ്ടെത്തിയിരുന്നു.