KERALA
മുൻ എംപി എ. സമ്പത്തിന്റെ സഹോദരൻ എ. കസ്തൂരി ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: സിപിഎം നേതാവായിരുന്ന കെ.അനിരുദ്ധന്റെ മകനും മുൻ എംപി എ. സമ്പത്തിന്റെ സഹോദരനുമായ എ. കസ്തൂരിയെ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് കസ്തൂരിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
കല്ലിയൂർ കൃഷ്ണകുമാർ (വർക്കിങ് പ്രസിഡന്റ്), ബിജു അറപ്പുര, വഴയില ഉണ്ണി (ജനറൽ സെക്രട്ടറിമാർ), നെടുമങ്ങാട് ശ്രീകുമാർ (ട്രഷറർ), കെ.പ്രഭാകരൻ (സംഘടനാ സെക്രട്ടറി), പൂഴനാട് വേണുഗോപാൽ, കെ.പ്രഭാകരൻ (സഹ സംഘടന സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.