Connect with us

KERALA

നമസ്‌കാരം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേ സ്‌കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിലേയ്ക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം.

Published

on

മലപ്പുറം: സ്‌കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിലേയ്ക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. മാറാക്കര സ്വദേശികളായ ഹുസൈൻ, മകൻ ഫാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നുരാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഫാരിസ് ആണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ റോഡിന് സമീപത്തെ വീട്ടിലെ കിണറ്റിൽ വീഴുകയായിരുന്നു. മതിൽ തകർത്ത് സ്‌കൂട്ടർ ഉൾപ്പെടെയാണ് ഇരുവരും കിണറ്റിൽ വീണത്. വീഴ്‌ചയിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് പിന്നാലെ തന്നെ രണ്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് സ്‌കൂട്ടർ പുറത്തെടുത്തത്. പള്ളിയിലെ നമസ്‌കാരം കഴിഞ്ഞ് ബന്ധുക്കളെ സന്ദർശിച്ചതിനുശേഷം വീട്ടിലേയ്ക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. അപകട സ്ഥലത്തിന് ഒരു കിലോമീറ്റർ അപ്പുറമാണ് ഇവരുടെ വീട്.

Continue Reading