Crime
സിഎംആര്‍എല്‍-എക്‌സലോജിക് ഇടപാട് സംബന്ധിച്ച് എസ്എഫ്ഐഒ അന്വേഷണത്തിന് എതിരായ ഹര്‍ജിയില്‍ ജസ്റ്റിസ് ഗിരീഷ് കത്പാലി വീണ്ടും വാദംകേള്‍ക്കും.

സിഎംആര്‍എല്‍-എക്‌സലോജിക് ഇടപാട് സംബന്ധിച്ച് എസ്എഫ്ഐഒ അന്വേഷണത്തിന് എതിരായ ഹര്‍ജിയില്‍ ജസ്റ്റിസ് ഗിരീഷ് കത്പാലി വീണ്ടും വാദംകേള്‍ക്കും.
ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്‌സലോജിക് ഇടപാട് സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണത്തിന് എതിരായ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കത്പാലി വീണ്ടും വാദംകേള്‍ക്കും. ജൂലൈയില്‍ ആണ് ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ച് അന്തിമ വാദം കേള്‍ക്കുന്നത്.
എസ്എഫ്ഐഒ അന്വേഷണത്തിന് എതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധാരി സിങ് കേട്ടിരുന്നു. തുടര്‍ന്ന് സിഎംആര്‍എലും, എസ്എഫ്ഐഒയും തങ്ങളുടെ വാദങ്ങള്‍ എഴുതിനല്‍കുകയും ചെയ്തിരുന്നു. കേസിന്റെ അന്വേഷണം പൂര്‍ത്തിയായതായും ഡല്‍ഹി ഹൈക്കോടതിയില്‍ എസ്എഫ്ഐഒ ഫയല്‍ചെയ്ത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡിസംബര്‍ 23-ന് ആണ് കേസ് വിധി പറയാന്‍ ഡല്‍ഹി ഹൈക്കോടതി മാറ്റിയത്. അതിനിടെ, കഴിഞ്ഞമാസം ജസ്റ്റിസ് ചന്ദ്ര ധാരി സിങ്ങിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതിനേത്തുടര്‍ന്ന് വിധിപറയാന്‍ മാറ്റിയ കേസ് മറ്റൊരു ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് സിങ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് കേസ് ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തത്.കേസില്‍ ജൂലായില്‍ വാദംകേള്‍ക്കാമെന്ന് ജസ്റ്റിസ് കത്പാലി അറിയിച്ചു.
അതിനിടെ എസ്എഫ്ഐഒയുടെ തുടര്‍നടപടികള്‍ സ്റ്റേചെയ്യണമെന്ന് സിഎംആര്‍എല്‍ കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി ആ ആവശ്യം അംഗീകരിച്ചില്ല. ജസ്റ്റിസ് ചന്ദ്ര ധാരി സിങ് കേസ് പരിഗണിച്ചിരുന്ന വേളയിലും അന്വേഷണ നടപടികള്‍ സ്റ്റേചെയ്യാന്‍ വിസ്സമ്മതിച്ചിരുന്നു.
“