Connect with us

KERALA

കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ വനിതാ സി പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്വൈസ് മെമോ അയച്ചു. സമരം ചെയ്യുന്നവരില്‍ മൂന്ന് പേര്‍ക്ക് നിയമനം

Published

on

തിരുവനന്തപുരം: വനിത സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്വൈസ് മെമോ അയച്ചു. 45 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അഡ്വൈസ് മെമോ ലഭിച്ചത്. സമരം ചെയ്യുന്നവരില്‍ മൂന്ന് പേര്‍ക്ക് നിയമനം ലഭിച്ചു.

കേരള പോലീസ് അക്കാദമിയില്‍ വിവിധ കാരണങ്ങളാല്‍ പലരും ഒഴിഞ്ഞ് പോയതും മറ്റ് ജോലികള്‍ക്ക് പോയതുമാണ് ഒഴിവിന് കാരണമായത്.

നിയമനം ലഭിക്കാത്തവര്‍ സമരം തുടരുമെന്ന് അറിയിച്ചു. ഈ മാസം തുടക്കത്തിലാണ് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആകെ നടത്തിയത് 268 നിയമനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 815 ഉദ്യോഗാര്‍ത്ഥികളെയാണ് നിയമിച്ചിട്ടുണ്ടായിരുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പലതവണ ഓഫീസുകളെ സമീപിച്ചിട്ടും ഫലമൊന്നും കണ്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികൾ പറഞ്ഞു

Continue Reading