Connect with us

Education

SSLC ഫലം പ്രഖ്യാപിച്ചു; വിജയം 99.5 ശതമാനം, 61449 പേര്‍ക്ക് ഫുള്‍ എ പ്ലസ്‌

Published

on

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 426697 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.5 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു.0.19 ശതമാനം കുറവ് ഈ വര്‍ഷമുണ്ടായിട്ടുണ്ട്.

To advertise here, Contact Us
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത് 61449 പേര്‍ക്കാണ്.ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു. വിജയം കൂടുതല്‍ കണ്ണൂരില്‍(99.87 ശതമാനം). കുറവ് തിരുവനന്തപുരത്ത് (98.59 ശതമാനം).
വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം പരിശോധിക്കാവുന്നതാണ്

Continue Reading