KERALA
വയനാട്ടിൽ പിക്ക് അപ് മരത്തിൽ ഇടിച്ചുകയറി രണ്ടു പേർ മരിച്ചു

കൽപ്പറ്റ: പിക്ക് അപ് മരത്തിൽ ഇടിച്ചുകയറി വയനാട്ടിൽ രണ്ടു പേർ മരിച്ചു. വയനാട് മുട്ടിൽ പാറക്കൽ സ്വദേശി മുസ്തഫ, മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണു മരിച്ചത്.
രാവിലെ ഏഴരയോടെ കൊളഗപ്പാറ കവലയിലാണ് അപകടം. പിക് അപ്പിൽ കപ്പ കയറ്റി പട്ടണങ്ങളിലെത്തിച്ചു കച്ചവടം നടത്തുന്നവരാണു മുസ്തഫയും ഷമീറും.
ഇവർ സഞ്ചരിച്ചിരുന്ന പിക് അപ് നിയന്ത്രണം വിട്ടു മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചശേഷമാണ് ഇരുവരെയും പുറത്തെത്തിച്ചത്.