Connect with us

KERALA

അടുത്ത അഞ്ചുദിവസം കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യത

Published

on

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിലായി ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാറാത്തവാഡയ്ക്കു മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് മദ്ധ്യ- പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇക്കാരണത്താൽ അടുത്ത അഞ്ചുദിവസം കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂ‌ർ‌ ജില്ലകൾക്കാണ് ഇന്ന് റെഡ് അലർട്ടുള്ളത്. തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകൾക്ക് യെല്ലോ അലർട്ടുമാണ് നൽകിയിരിക്കുന്നത്.

കേരള തീരത്ത് മേയ് 28 രാത്രി 8.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Continue Reading