Connect with us

KERALA

മഴ ശക്തമാകുന്ന സാഹചര്യത്തി പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ കരകവിഞ്ഞൊഴുകാൻ ഇടയുള്ളതിനാൽ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രളയ സാദ്ധ്യത കണക്കിലെടുത്ത് വിവിധ നദികൾക്ക് ഓറഞ്ച് അലർട്ടുകൾ നൽകിയിട്ടുണ്ട്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാദ്ധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കണമെന്നാണ് നിർദേശം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും നിർദേശമുണ്ട്.

പത്തനംതിട്ടയിലെ മണിമല നദിയിൽ ഓറഞ്ചും, കോട്ടയം മീനച്ചിൽ, കോഴിക്കോട് കോരപ്പുഴ, പത്തനംതിട്ട അച്ചൻകോവിൽ, വയനാട് കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Continue Reading