Connect with us

KERALA

മസാല ബോണ്ട് ഭരണഘടനാ വിരുദ്ധം, സർക്കാരിനെതിര രൂക്ഷ വിമർശനം

Published

on

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി എ ജി റിപ്പോർട്ട് നിയമസഭയിൽ. കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാദ്ധ്യതയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കിഫ്‌ബി കടമെടുപ്പിൽ സർക്കാരിന്റെ വാദം തളളുന്നതാണ് റിപ്പോർട്ട്. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും സി എ ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വൻരാഷ്ട്രീയപ്പോരിനും വിവാദത്തിനും കാരണമായ സി എ ജി റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കിഫ്ബി വഴിയുളള വായ്‌പ എടുക്കൽ ഭരണഘടനാവിരുദ്ധവും സർക്കാരിന് വൻ ബാദ്ധ്യതയും ഉണ്ടാക്കുന്നതാണെന്നാണ് സി എ ജി കണ്ടെത്തലെന്ന് പറഞ്ഞ് ധനമന്ത്രി തന്നെയാണ് റിപ്പോർട്ടിന്റെ ഉളളടക്കം പരസ്യമാക്കിയത്.

റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചാൽ അക്കൗണ്ടന്റ് ജനറൽ വാർത്താസമ്മേളനം നടത്താറുണ്ട്. പതിവ് വാർത്താസമ്മേളനത്തിൽ അക്കൗണ്ടന്റ് ജനറൽ സർക്കാരിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാൻ സാദ്ധ്യതയുണ്ട്. ആവശ്യമായ വിശദീകരണം തേടാതെയുളള റിപ്പോർട്ട് വികസനം തകർക്കാൻ വേണ്ടിയുളള ആസൂത്രിത നീക്കമെന്നാണ് സർക്കാർ വാദം. ആദ്യം പുറത്ത് വിട്ടത് കരടാണെന്ന് ധനമന്ത്രി പറഞ്ഞപ്പോൾ അന്തിമറിപ്പോർട്ടാണെന്ന് കാണിച്ച് സി എ ജി നേരത്തെ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.റിപ്പോർട്ട് ചോർത്തിയതിന്റെ പേരിലും ഉളളടക്കത്തിന്റെ പേരിലും ധനമന്ത്രിക്കും സർക്കാരിനുമെതിരെ കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസിന്റെ പേരിൽ ധനമന്ത്രിക്ക് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലെത്തി വിശദീകരണം നൽകേണ്ട സ്ഥിതിയുമുണ്ടായി.

Continue Reading