Connect with us

Business

പിണറായി വിജയന്റെ മകളായതിനാൽ കേസിൽപെടുത്താൻ ശ്രമിക്കുന്നു:പൊതുതാൽപര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാൻ വേണ്ടിയാണെന്നും വീണ

Published

on


കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിനാൽ കേസിൽപെടുത്താൻ ശ്രമിക്കുന്നുവെന്ന് വീണ വിജയൻ. മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയ്ക്ക് നൽകിയ മറുപടി സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം വീണ ചൂണ്ടിക്കാട്ടിയത്.

താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും പൊതുതാൽപര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാൻ വേണ്ടിയാണെന്നും വീണ വ്യക്തമാക്കുന്നു.

മാദ്ധ്യമ പ്രവർത്തകൻ എം ആർ അജയനാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തന്നെയും മകളെയും ടാർജറ്റ് ചെയ്തു കൊണ്ടുള്ളതാണെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ മറുപടി സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളണമെന്നും മറുപടി സത്യവാങ്‌മൂലത്തിൽ വീണ ആവശ്യപ്പെടുന്നുണ്ട്. ഹർജിയിലെ ആരോപണങ്ങൾ ബാലിശവും അടിസ്ഥാനമില്ലാത്തതുമാണ്. എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്നതിൽ മറ്റ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമില്ലെന്നും വീണ കൂട്ടിച്ചേർത്തു.

Continue Reading