Connect with us

KERALA

യു.ഡി.എഫിനെ നയിക്കാൻ ഉമ്മൻ ചാണ്ടി. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാനും ചാണ്ടിയെ നിയോഗിച്ചു

Published

on

ന്യൂഡൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡിഎഫിനേയും കോൺഗ്രസിനേയും നയിക്കാൻ ഉമ്മൻ ചാണ്ടി . നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാൻ പദവിയും അദ്ദേഹത്തിന് നൽകും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയെയാണ് ഏൽപിച്ചിരിക്കുന്നത്. സംഘടനാ ജനറൽ സെക്രട്ട കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചയിൽ പങ്കെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സജീവമല്ലാതിരുന്നത് പാർട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയുടെ സജീവ പ്രവർത്തനം അനിവാര്യ ഘടമാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുമതല.

Continue Reading