Connect with us

KERALA

തിരുവനന്തപുരത്ത് ഭർത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങി മരിച്ചു

Published

on

തിരുവനന്തപുരം: കരമനയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. സതീഷ്,​ ബിന്ദു എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ദമ്പതികളെ പുറത്തേക്ക് കാണാത്തതിനാൽ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സതീഷിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു. ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതകളെ തുടർന്നുള്ള പ്രശ്നങ്ങൾ കാരണം ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ജീവനൊടുക്കിയെന്നാണ് സംശയം

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Continue Reading