Connect with us

Education

ഗവർണറുടെ ചുമതലകൾ പാഠ‍്യവിഷ‍യമാക്കുമെന്ന് മന്ത്രി ശിവൻകുട്ടിഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഗവർണറുടെ ചുമതലകൾ ഉൾപ്പെടുത്താൻ തീരുമാനിച്ചു

Published

on

തിരുവനന്തപുരം: ഗവർണറുടെ ചുമതലകൾ പാഠ‍്യവിഷയമാക്കാനൊരുങ്ങി വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി. ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ‌ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിലായിരിക്കും വിഷയം ഉൾപ്പെടുത്തുന്നത്.

കൂടാതെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പുതുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പുതുക്കുന്ന അവസരത്തിൽ എവിടെയെല്ലാം ഗവർണറുടെ ചുമതലകൾ ഉൾപ്പെടുത്താൻ സാധിക്കുമോ അവിടെയെല്ലാം ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഭാരതാംബയെ വണങ്ങണമെന്ന് വിദ‍്യാർഥികളോട് ഗവർണർ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ‍്യപ്പെട്ടു.

Continue Reading