Connect with us

KERALA

പെട്ടിയിലായ നിലമ്പൂരിലെ വോട്ടില്‍ മുന്നണികളുടെ വിജയ പ്രതീക്ഷകള്‍ 5000 ത്തിനും 10000 ത്തിനുമിടയില്‍ ഭൂരിപക്ഷം നേടുമെന്ന് യു ഡി എഫ് :1800-നും 2000ത്തിനുമിടയില്‍ സ്വരാജ് ഭൂരിപക്ഷം നേടുമെന്ന് എല്‍ഡിഎഫ്

Published

on

നിലമ്പൂര്‍:നിലമ്പൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പാണ് മെയ് 19ന് നടന്ന ഉപതിരഞ്ഞെടുപ്പ്.

75.27 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ അന്തിമമായി രേഖപ്പെടുത്തിയത്. മഴയെ വെല്ലുന്ന ആവേശത്തോടെ വോട്ടര്‍മാര്‍ ബൂത്തിലേക്കെത്തിയപ്പോള്‍ പെട്ടിയിലായ വോട്ടുകള്‍ അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണികളും സ്വതന്ത്രസ്ഥാനാര്‍ത്ഥി പിവി അന്‍വറും.

അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടി ആര്യാടന്‍ ഷൗക്കത്ത് നിയമസഭയില്‍ എത്തുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിന്റെ അന്തിമ കണക്കുകൂട്ടല്‍

മുന്നണിയില്‍ അഭിപ്രായഭിന്നതകളില്ലാതെ ഐക്യത്തോടെ നടത്തിയ പ്രചാരണം ഷൗക്കത്തിന് മികച്ച ഭൂരിപക്ഷത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായെന്നും യുഡിഎഫ് വിലയിരുത്തുന്നു. അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറ് തദ്ദേശസ്ഥാപനങ്ങളിലും ഷൗക്കത്തിന് ലീഡ് ഉറപ്പെന്നാണ് യുഡിഎഫിന്റെ അവകാശവാദം. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചാല്‍ ഭൂരിപക്ഷം ഇനിയും കൂടും. ലീഗ് വോട്ടില്‍ അട്ടിമറി നടന്നെന്ന പ്രചാരണം പിവി അന്‍വറും ഇടതുമുന്നണിയും നടത്തുന്നുണ്ടെങ്കിലും അത് തെറ്റിദ്ധാരണയെന്നാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

ലീഗ് വോട്ടുകളെല്ലാം ആര്യാടന്‍ ഷൗക്കത്തിന് തന്നെ പോള്‍ ചെയ്തിട്ടുണ്ടെന്നും ലീഗ് നേതൃത്വം ഉറപ്പിക്കുന്നു. 1800-നും 2000ത്തിനുമിടയില്‍ സ്വരാജ് ഭൂരിപക്ഷം നേടുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകള്‍ പറയുന്നത്.

Continue Reading