Crime
സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പോലീ സ് സ്റ്റേഷനിൽ ഹാജരായി.
കണ്ണൂർ: കായലോട്ട് സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പോലീ സ് സ്റ്റേഷനിൽ ഹാജരായി. ഇയാളുടെ വിശദമായ മൊഴിയെടുക്കും. മയ്യിൽ സ്വദേശി റഹീസാണ് ഇന്ന് പുലർച്ചെ പിണറായി പോലീസിൽ ഹാജരായത്.
കേസിൽ ഇയാളുടെ മൊഴി നിർണായക മാണ്. യുവതിയുടെ ആത്മഹത്യാക്കുറി പ്പിൽ ഇയാൾക്കെതിരേ പരാമർശമില്ല. റ സീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാൻ്റെ വളപ്പിൽ കെ.എ. ഫൈ സൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെ പോ ലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവർക്കെ തിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമ ത്തിയിരുന്നു.
സുഹൃത്തുമായി സംസാരിച്ച് നിൽക്കു മ്പോൾ ഒരു സംഘം ഭീഷണിപ്പെടുത്തി യെന്ന് റസീനയുടെ ആത്മഹത്യാകുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിരപരാധികളെ പോലീസ് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച എസ് ഡി പി ഐ ഇന്ന് കാലത്ത് പിണറായി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
