Connect with us

Crime

കൊട്ടിയൂർ ക്ഷേത്രത്തിൽ നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി.

Published

on

കണ്ണൂർ :കൊട്ടിയൂർ ക്ഷേത്രത്തിൽ നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി .കൊട്ടിയൂർ ക്ഷേത്രത്തിൽ നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി. ഹൈവിഷൻ എന്ന പ്രാദേശിക ചാനലിൻ ചാനലിൻ്റെഫോട്ടോഗ്രാഫർ സജീവൻ നായരെയാണ് കൈയേറ്റം ചെയ്തത്. ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവരാണ് കൈയേറ്റം ചെയ്തതെന്നാണ് പരാതി.

ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം നടന്നത്. ചടങ്ങുകൾ കഴിയുംവരെ ഫോട്ടോയെടുക്കാൻ കൊട്ടിയൂർ ദേവസ്വം ബോർഡ് ഏർപ്പാടാക്കിയ വ്യക്തി കൂട്ടിയാണ് സജീവൻ നായർ.
രാവിലെ ജയസൂര്യ എത്തിയ സമയത്ത്, ഫോട്ടോയെടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടതുപ്രകാരമാണ് സജീവൻ ചിത്രം പകർത്താൻ ശ്രമിച്ചത്. ഇതിനിടയിലാണ് കൈയേറ്റമുണ്ടായതെന്നാണ് പരാതി. മർദനമേറ്റ സജീവൻ കൊട്ടിയൂരിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ചികിത്സ തേടി.
പോലീസിൽ സജീവൻ നായർ പരാതി നൽകി.

Continue Reading