Connect with us

HEALTH

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു

Published

on


ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴ കൈനകരിയില്‍ അഞ്ഞൂറോളം താറാവുള്‍പ്പടെയുള്ള പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം എത്തിയതോടെയാണ് വൈറസ് രോഗബാധയെന്ന് ഉറപ്പിച്ചത്.

പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് കളളിങ് നടക്കും. കൈനകരിയില്‍ മാത്രം 700 താറാവ്,
1600 കോഴി എന്നിവയെ നശിപ്പിക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. കോട്ടയം,ആലപ്പുഴ ജില്ലകളിൽ ഈ മാസം ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നു.

Continue Reading